ഓട്ടോറിക്ഷയുടെ ചലനങ്ങള്‍ കാണിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ ഷോട്ടുകള്‍ ഇതിന് ഉദാഹരണമായി കാണാം.
കണ്ണൂരിന്‌റെ ഗ്രാമഭംഗിയും നഗരവും മനോഹരമായി തന്നെ പകര്‍ത്താന്‍ സുജിത്തിനു സാധിച്ചിട്ടുണ്ട്.
ട്രെയിലറിലും ടീസറിലും കാണിച്ചതുപോലെ ചില ചെറിയ തമാശകള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ പലതും ശരാശരി നിലവാരം മാത്രമാണു പുലര്‍ത്തുന്നത്.
മികച്ച പ്രകടനമാണ് അനുശ്രീ നടത്തുന്നത്. കണ്ണൂര്‍ ഭാഷയും ഓട്ടോത്തൊഴിലാളികളുടെ നിഷ്‌കളങ്കമായ ചേഷ്ടകളും മികച്ച രീതിയില്‍ തന്നെ പകര്‍ത്തി അനുശ്രീ അക്ഷരാര്‍ഥത്തില്‍ ഒരു കണ്ണൂര്‍കാരി ഓട്ടോക്കാരിയായി മാറുകയായിരുന്നു.
അനുശ്രീയുടെ ഏറ്റവും മികച്ച പ്രകടനമെന്നു പറയാനാവില്ലെങ്കിലും തന്‌റേ കഥാപാത്രത്തോടു നീതി പുലര്‍ത്തിയ പ്രകടനമായിരുന്നു താരത്തിന്‌റേത്.
ഓട്ടോക്കാരുടെ കൊച്ചുകൊച്ചു തമാശകളും ജീവിതവുമായെത്തുന്ന ഈ ചിത്രത്തിന് 2.75 ആണ് ഞങ്ങളുടെ റേറ്റിങ്.