ദൃശ്യ വിസ്മയമൊരുക്കി 2.0! വിഡിയോ റിവ്യൂ


സൂപ്പര്‍താരം രജനികാന്തിനെ നായകനാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 2.0 തികച്ചും ഒരു ദൃശ്യവിസ്മയമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. 3ഡി സാങ്കേതികവിദ്യയുടെ ഉപയോഗം വിഎഫ്എക്‌സിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു.

എമി ജാക്‌സണ്‍ നായികാതുല്യ പ്രധാന്യമുള്ള കഥാപാത്രമായി എത്തുമ്പോള്‍ പ്രതിനായക വേഷത്തിലെത്തുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും തന്‌റെ റോള്‍ മനോഹരമാക്കുന്നു.