"എല്ലായിടത്തും സുരക്ഷ' ഓറഞ്ച് ഡേ കാന്പയിൻ ശ്രദ്ധേയമായി
1482161
Tuesday, November 26, 2024 5:17 AM IST
പാലക്കാട്: വനിതാ ശിശുവികസന വകുപ്പ്, ജില്ലാ വനിത ശിശുവികസന ഓഫീസ്, പാലക്കാട് ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഓറഞ്ച് ഡേ കാന്പയിൻ ശ്രദ്ധേയമായി.
ബോധവത്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര നിർവഹിച്ചു. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മുതൽ വിക്ടോറിയ കോളജ് അങ്കണം വരെയാണ് ബോധവത്കണ റാലി സംഘടിപ്പിച്ചത്.
എപ്പോഴും, എല്ലായിടത്തും സുരക്ഷ എന്നതാണ് ഈ വർഷത്തെ ഓറഞ്ച് ഡേ കാന്പയിനിന്റെ തീം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് നവംബർ 25 മുതൽ ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്.
മേഴ്സി കോളജിലെ സാമൂഹിക പ്രവർത്തക വിദ്യാർഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശുഭ, വനിത ശിശു വികസന ഓഫീസ് ജൂനിയർ സുപ്രണ്ട് രതി, സങ്കൽപ് ജില്ലാ മിഷൻ കോ കോ-ഓർഡിനേറ്റർ ലിയോ ബെർണാർഡ് പ്രസംഗിച്ചു.