കോ​യ​മ്പ​ത്തൂ​ർ: വാ​ൽ​പ്പാ​റ​യി​ൽ അ​ധി​ക ഓ​ട്ടോ​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വാ​ൽ​പ്പാ​റ സ​ർ​ക്കി​ൾ ജി​ല്ലാ ക​ള​ക്ട​ർ ഓ​ഫീ​സി​ൽ നി​വേ​ദ​നം ന​ൽ​കി.

വാ​ൽ​പ്പാ​റ ന​ഗ​ർ ഭാ​ഗ​ത്തേ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മേ ഉ​ള്ളൂ​വെ​ന്നും അ​തി​നു​ള്ളി​ൽ 100 ഓ​ട്ടോ​ക​ൾ​ക്ക് കൂ​ടി സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് ഉ​ള്ള​തി​നാ​ൽ ആ​രും ഓ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ധി​ക ഓ​ട്ടോ അ​നു​വ​ദി​ച്ചാ​ൽ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.