റെയിൽവേ മേൽപ്പാലവും സർവീസ് റോഡും പണി പുരോഗമിക്കുന്നു
1481510
Sunday, November 24, 2024 1:09 AM IST
മലമ്പുഴ: അകത്തേത്തറ മേൽപ്പാലവും സർവീസ് റോഡും പണി പുരോഗമിക്കുന്നു. ഒച്ചിനേപ്പോലെ ഇഴയുന്ന പണിയേക്കുറിച്ച് ഒട്ടേറെ പരാതികളും പ്രതിഷേധങ്ങളും വാർത്തകളും ഉയർന്നതോടെ പണി ദ്രുതഗതിയിലാക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. പാലം പണി ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ പ്രദേശവാസികളുടെ യാത്രാ ദുരിതവും ചെലവും ഏറുന്നതായി നാട്ടുകാർ പറഞ്ഞു.