ചിറ്റൂർ സെന്റ് തോമസ് ദേവാലയ തിരുനാളിന് ഇന്നു കൊടിയിറങ്ങും
1481922
Monday, November 25, 2024 5:28 AM IST
അഗളി: ചിറ്റൂർ സെന്റ് തോമസ് ദേവാലയത്തിൽ വി. തോമാശ്ലീഹായുടെയും വി. സെബാസ്റ്റ്യനോസിന്റെയും പരി. കന്യകാമറിയത്തിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു കൊടിയിറങ്ങും.
സമാപനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ആഘോഷമായ ജൂബിലി കുർബാനയ്ക്കു പാലക്കാട് രൂപത ബിഷപ് മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. തോമസ് മുളങ്കാട്ടിൽ, ഫാ. ബിജോയ് ചോതിരക്കാട്ടിൽ, ഇടവക വികാരി ഫാ. ജോസഫ് അറക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. വൈകുന്നേരം അഞ്ചരയ്ക്കു ചിറ്റൂർ ജംഗ്ഷനിലേക്ക് വാദ്യമേള അകമ്പടിയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു. അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കിനുപേർ തിരുകർമങ്ങളിലും ഘോഷയാത്രയിലും പങ്കെടുത്തു.
ഇടവക വികാരി ഫാ. ജോസഫ് അറക്കൽ, കൈകാരന്മാരായ ബെന്നി വയലുങ്കൽ, സുനിൽ ചെറുവിളകത്ത്, തിരുനാൾ കൺവീനർമാരായ തങ്കച്ചൻ പുത്തൻപുരയിൽ, അലോഷ്യസ് മൂഴിയിൽ നേതൃത്വം നൽകി. ഇന്നുരാവിലെ ഏഴിനു മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥനയോടെ തിരുനാൾ കൊടിയിറങ്ങും.