മ​ണ്ണാ​ർ​ക്കാ​ട്: സെ​ന്‍റ് ജെ​യിം​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വിശുദ്ധ ​അ​ന്തോ​ണീ​സിന്‍റെ പ​തി​നൊ​ന്നാ​മ​ത് ഊ​ട്ടുതി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഷൊ​ർ​ണൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് ച​ർ​ച്ച് ഫൊ​റോ​ന വി​കാ​രി ഫാ. ​പീ​റ്റ​ർ ലോ​റ​ൻ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. കൊ​ടി​യേ​റ്റ​ത്തി​നു​ശേ​ഷം ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​നസ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി.

ഇ​ന്ന് ഊ​ട്ടു​നേ​ർ​ച്ച തി​രു​നാ​ൾ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ജ​പ​മാ​ല, പ്ര​സു​ദേ​ന്തിവാ​ഴ്ച, വി​ശു​ദ്ധ​ന്‍റെ രൂ​പംന​ട​യി​റ​ക്ക​ൽ, മാ​ല ചാ​ർ​ത്ത​ൽ, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ. റ​വ.ഡോ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ ഒ​സി​ഡി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പോ​ത്ത​ഗി​രി ബെ​ൽ മൗ​ണ്ട് ആ​ശ്ര​മം ഫാ. ​ലൈ​ജു പു​തു​ശേരി ഒ​സി​ഡി വ​ച​ന സ​ന്ദേ​ശം ന​ൽ​കും. നൊ​വേ​ന, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച എന്നിവ ന​ട​ക്കും.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​സു​ജി ജോ​ൺ അ​ടി​ച്ചി​ലി​ൽ ഒസിഡി, ​തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ ജോ​ർ​ജ് ന​ഞ്ച​ത്തി​ൽ, മാ​ർ​ട്ടി​ൻ, അ​ജു ഈ​പ്പ​ൻ, ബി​ന്ദു ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.