സംരംഭകർക്ക് ആവേശംപകർന്ന് ബിഎൻഐ വാർഷികസമ്മേളനം
1482154
Tuesday, November 26, 2024 5:17 AM IST
പാലക്കാട്: ആഗോളസംരംഭക കൂട്ടായ്മയായ ബിഎൻഐ (ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷണൽ) പാലക്കാട് റീജണൽ വാർഷികസമ്മേളനം ക്ലബ് 6 ൽ നടന്നു. വാണിജ്യരംഗത്ത് നിലനിൽക്കുന്ന വ്യാപാരകുറവിന് പരിഹാരം കാണുന്നതിന് 400 ൽപ്പരം ബിസിനസുകാർ എട്ടുമണിക്കൂർ നീണ്ട വണ്‍ ടു വണ്ണിലൂടെ പതിനായിരത്തിൽപരം റഫറലുകൾ നൽകി വാണിജ്യകുതിപ്പിന് വഴിയൊരുക്കി ബിൻകോ 2024 സംരംഭകർക്ക് ആവേശംപകർന്നു.
2020 ൽ പാലക്കാടിന്റെ മണ്ണിൽ എത്തിയതിനുശേഷം ജില്ലയുടെ വ്യാപാരവിജയത്തിന് വലിയ മുതൽക്കൂട്ടായിട്ടുണ്ടെന്നും ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ലോകവ്യാപാര ശൃംഖലയിൽ ബിഎൻഐ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഎൻഐ പാലക്കാട് എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. അബ്ദുൾസലാം പറഞ്ഞു. ജില്ലയിലെ 11 ചാപ്റ്ററുകളിൽ നിന്നായി 700 ൽപരം അംഗങ്ങൾ പങ്കെടുത്തു. ബിൻകോ ചെയർമാൻ പ്രമോദ് ശിവദാസ് അധ്യക്ഷത വഹിച്ചു.
ബിഎൻഐ ഇന്ത്യ സീനിയർ ഡിസ്ട്രിക്ട് ഡയറക്ടർ സന്തോഷ് രാധാകൃഷ്ണൻ, ബാംഗ്ലൂർ എക്സിക്യൂട്ടീവ് ഡയറക്ടർ അമിത് ജെ. ചബ്രിയ, പ്രേംദീപ് ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി. ദേവരാജ് ഭാസ്കരൻ, ചാർട്ടർ പ്രസിഡന്റ്് നിഖിൽ കൊടിയത്തൂർ, സപ്പോർട്ട് ഡയറക്ടർമാരായ വിജയകുമാർ, ജിജി വർഗീസ്, സത്യപ്രകാശ്, ഉമ്മർ ഫാറൂഖ്, നസീർ മനോളി, രവികുമാർ, ജെ. മഞ്ജുഷ, അരവിന്ദ് അശോക്, കെ.പി. പ്രജിത്ത്, എം.ടി. അസ്ലം, അമർനാഥ്, അനീഷ്, പി.ആർ. വെങ്കിടേശ്വരൻ പങ്കെടുത്തു. വിവിധതലങ്ങളിൽ മികവ് പുലർത്തിയ ബിസിനസുകാർക്കുള്ള പുരസ്കാരങ്ങൾ സന്തോഷ് രാധാകൃഷ്ണൻ വിതരണംചെയ്തു.