മ​ണ്ണാ​ർ​ക്കാ​ട്: ന​വ​ംബ​ർ 1, 3, 4, 5 തി​യതി​ക​ളി​ൽ കെ​ടി​എം സ്കൂ​ൾ, എ​എ​ൽ​പി സ്കൂ​ൾ, ജി​എം​യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സവ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​പ​ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഓ​ഫി​സ​ർ സി. ​അ​ബു​ബ​ക്ക​റി​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഈ ​വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് ലോ​ഗോ ക്ഷ​ണി​ച്ച​ത്. എം​ഇ​ടി സ്കൂ​ളി​ലെ അ​ദി​ന​വ് കെ. ​അ​ശോ​ക് ത​യ്യാ​റാ​ക്കി​യ ലോ​ഗോ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പ്ര​സീ​ത, ജ​ന​റ​ൽ ക​ൺ​വീന​ർ എ.​കെ. മ​നോ​ജ് കു​മാ​ർ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ക​ൺ​വീന​ർ എ​സ്.​ആ​ർ. ഹ​ബീ​ബു​ള്ള , പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​യ സി. ​മി​നി ജോ​ൺ, സി. ​നാ​രാ​യ​ണ​ൻ, പ്ര​ച​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.