യുവക്ഷേത്ര കോളജിൽ കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം
1600975
Sunday, October 19, 2025 6:48 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് കോമേഴ്സ് അസോസിയേഷൻ പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി.എ. വിമൽ വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അധ്യക്ഷനായിരുന്നു ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി ആശംസകളർപ്പിച്ചു.
കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ മൊമെന്റോ നൽകി ആദരിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. കീർത്തി സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ആൽബിൻ എസ്. ടോമി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മോട്ടിവേഷൻ സെമിനാറിൽ സി.എ. വിമൽ വേണു ക്ലാസ് എടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.