മ​ല​മ്പു​ഴ: ഹ​രി​ത​ക​ർ​മ​സേ​നാ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും അ​മ്പ​തു​രൂ​പ വാ​ങ്ങി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത് വ​ഴി​യോ​ര​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും മാ​റ്റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം മാ​ധ​വ​ദാ​സ് ഈ ​മാ​ലി​ന്യചാ​ക്കു​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി മ​ല​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക​വാ​ട​ത്തി​ൽ കൊ​ണ്ടു​വ​ന്നി​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

മാ​ധ​വ​ദാ​സ് ത​ന്നെ​യാ​ണ് പെ​ട്ടി ഓ​ട്ടോ​യി​ൽ ക​യ​റ്റി​യ​തും ഓ​ട്ടോ ഓ​ടി​ച്ച് കൊ​ണ്ടു​വ​ന്ന​തും. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ൾ മോ​ശ​മാ​യ സം​സാ​ര​മാ​ണ് ഫോ​ണി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്നും മാ​ധ​വ​ദാ​സ് പ​റ​ഞ്ഞു.