വാൽപ്പാറയിൽ കനത്ത മഴ; ജനജീവിതത്തെ ബാധിച്ചു
1459730
Tuesday, October 8, 2024 7:51 AM IST
കോയമ്പത്തൂർ: ജില്ലയിലെ മലയോര മേഖലയായ വാൽപ്പാറയിലെ നിരവധി എസ്റ്റേറ്റ് പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതു ജനജീവിതത്തെ ബാധിച്ചു.
അക്കാമല, കരുമല, ഉസിമല, വെള്ളാമലൈ, പച്ചമല, വാൽപ്പാറ, സിരുകുൻട്ര, സിഞ്ചോണ, പെരിയ കല്ലാർ, ചിന്നകല്ലാർ, മാനാമ്പള്ളി, പന്നിമേട്, കവരക്കൽ തുടങ്ങി നിരവധി എസ്റ്റേറ്റ് മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. നദികളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും പ്രദേശവാസികളും നദീതീരങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നു നിർദേശമുണ്ട്.