മങ്കി ഫാൾസ് അരുവിയിലെത്തുന്ന വിനോദസഞ്ചാരികൾക്കു വിലക്ക്
1443203
Friday, August 9, 2024 1:55 AM IST
കോയമ്പത്തൂർ: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായതിനെതുടർന്ന് പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മങ്കി ഫാൾസ് അരുവിയിൽ ശക്തമായ വെള്ളപ്പൊക്കത്തെതുടർന്ന് വിനോദസഞ്ചാരികൾക്കുവിലക്ക് ഏർപ്പെടുത്തി.
സുരക്ഷാ ബാരിയർ കേബിളുകൾ ഒലിച്ചുപോയതിനാൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു. തകർന്ന സുരക്ഷാവേലികൾ താത്കാലികമായി അറ്റകുറ്റപ്പണി നടത്തി വീണ്ടും സ്ഥാപിക്കാനുള്ള ശ്രമം അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
ജലത്തിന്റെ ഒഴുക്ക് സ്ഥിരപ്പെടുത്തുകയും എല്ലാ സുരക്ഷാ നടപടികളും പൂർണമായി ഏർപ്പെടുത്തുകയും ചെയ്താൽ വിനോദസഞ്ചാരികളുടെ മടങ്ങിവരവിനായി സൈറ്റ് ഒരുക്കുന്നതിനുള്ള നിർണായക ഘട്ടമായാണ് താൽക്കാലിക അറ്റകുറ്റപ്പണികളെ കാണുന്നത്. പ്രാദേശിക ടൂറിസം ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നീരൊഴുക്ക് സ്ഥിരപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ കുളിക്കുന്നതിനുള്ള നിരോധനം പിൻവലിക്കും.