റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻ സിറ്റി വിദ്യാർഥികളെ അനുമോദിച്ചു
1429135
Friday, June 14, 2024 1:26 AM IST
മുടപ്പല്ലൂർ: വടക്കഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഗ്രീൻ സിറ്റിയുടെ നേതൃത്വത്തിൽ മുടപ്പല്ലൂർ ഗവൺമെൻ്റ് ഹൈ സ്കൂളിലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.
ക്ലബ് ദത്തെടുത്തിട്ടുള്ള സ്കൂളുകളിൽ ഒന്നാണിത്. ക്ലബ് പ്രസിഡന്റ് സി.സഹദേവൻ അധ്യക്ഷത വഹിച്ചു. വണ്ടാഴി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൽ. രമേഷ് വിജയികൾക്കുള്ള മൊമെന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കവിത, രജനി, കൃഷ്ണകുമാർ, രാജൻകുട്ടി, വിജയകുമാർ, മനോജ് എന്നിവർ പ്രസംഗിച്ചു.