ഉപയോഗശൂന്യമായ കവുനികുളത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കം
1424120
Wednesday, May 22, 2024 1:48 AM IST
ഷൊർണൂർ: കയിലിയാട് കവുനികുളം വീണ്ടെടുക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചു. സംസ്ഥാന ബഡ്ജറ്റിൽ രണ്ടുകോടി രൂപ പദ്ധതിക്കായി മാറ്റി വെച്ചിരുന്നു.
ഈ തുക ഉപയോഗിച്ചാണ് കുളത്തിന്റെ നവീകരണം നടത്തുന്നത്.
ഭാവിയിൽ പ്രദേശത്ത് ജലലഭ്യത ഉറപ്പാക്കാൻ കുളം വഴിയൊരുക്കുമെന്ന കാര്യം ഉറപ്പാണ്.
ഉപയോഗരഹിതമായി കിടക്കുകയായിരുന്ന കുളം പ്രദേശവാസികൾ ഉപേക്ഷിച്ച സ്ഥിതിയായിരുന്നു.
നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പി.മമ്മിക്കുട്ടി എംഎൽഎ ഇടപെട്ടാണ് കുളം സംരക്ഷിക്കാനും നവീകരിക്കാനും നടപടികൾ സ്വീകരിച്ചത്. നഷ്ടമായി കൊണ്ടിരിക്കുന്ന ജലസ്രോതസുകൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
നവീകരണ പ്രവൃത്തികൾ വിലയിരുത്താൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമൊത്ത് എംഎൽഎ സ്ഥലം സന്ദർശിച്ചു.
നവീകരണ പ്രവർത്തി പൂർത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജലാശയമായി ഈ കുളം മാറും.