കോയന്പത്തൂർ മണ്ഡലത്തിൽ 64.42% പോളിംഗ്
1417864
Sunday, April 21, 2024 6:29 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ 64.42% പോളിംഗ് രേഖപ്പെടുത്തി. നിയമസഭാ മണ്ഡലങ്ങളുടെ വിശദാംശങ്ങൾ പ്രകാരം സുലൂർ നിയമസഭാ മണ്ഡലത്തിൽ 75.33%, ഗൗണ്ടംപാളയം-66.42%, കോയമ്പത്തൂർ നോർത്ത് - 58.74%, കോയമ്പത്തൂർ സൗത്ത് -59.25%, സിംഗനല്ലൂർ -59.33%, പല്ലടം - 67.42% എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങൾ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച് സീൽ ചെയ്തു. തടാകം റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. എൻജിനീയറിംഗ് കോളജ് കാമ്പസിലാണ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കോയമ്പത്തൂർ ജില്ലാ കളക്ടർ ക്രാന്തി കുമാർ, കോർപറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകർ എന്നിവർ കാന്പസിൽ പരിശോധന നടത്തി. തമിഴ്നാട് പോലീസും കേന്ദ്ര സുരക്ഷാ സേനയും കോളജ് കാമ്പസിനു ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ച് കൺട്രോൾ റൂമിൽ സജീവമായി നിരീക്ഷിക്കുന്നുമുണ്ട്.