പതിമൂന്നുകാരൻ കുളത്തിൽ മരിച്ചനിലയില്‍
1416071
Friday, April 12, 2024 11:11 PM IST
പട്ടാമ്പി: കപ്പൂര്‍ കുമരനെല്ലൂരില്‍ സ്വകാര്യവ്യക്തിയുടെ കുളത്തില്‍ 13 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍-റസിയ ദമ്പതികളുടെ മകന് അല്‍ അമീന്(13) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് തൃത്താല പോലീസിൽ വിവരമറിയിച്ചു.
നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിൽ വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കല്പ്പടവില് കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്. പട്ടാമ്പിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം നടത്തിയ തെരച്ചലില്‍ രാത്രി 11ഓടെ കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തു. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.