സർക്കാർ ഭൂമി കൈയേറ്റം : സ്വകാര്യ റിയൽ എസ്റ്റേറ്റ് കന്പനിക്കെതിരെ നോട്ടീസ്
1397186
Sunday, March 3, 2024 8:15 AM IST
കോയമ്പത്തൂർ: നോർത്ത് സോണിലെ ശരവണംപട്ടി നാലാം വാർഡിന് കീഴിലുള്ള വികെവി കുമാരഗുരു നഗറിൽ കമ്യൂണിറ്റി ഹാളിനായി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലം സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനി കൈയേറിയതായി പരാതി.
വാർഡ് അസി. എൻജിനീയർ ശക്തിവേൽ, കോയമ്പത്തൂർ നോർത്ത് സോൺ സിറ്റി ഓർഗനൈസേഷൻ ഓഫീസർ എഗിൽ എന്നിവർക്കാണ് പ്രദേശവാസികൾ പരാതി നല്കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനി കൈയേറിയതായി കണ്ടെത്തി.
തുടർന്ന് കൈയേറിയ പ്രദേശത്തെ നിർമാണപ്രവൃത്തികൾ അടിയന്തരമയി നിർത്തിവയ്ക്കണമെന്നും ഒരാഴ്ചക്കകം പൂർണമായി നീക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോർപ്പറേഷൻ റിയൽ എസ്റ്റേറ്റ് കന്പനിക്ക് നോട്ടീസ് അയച്ചു.