പാ​ല​ക്കാ​ട്: പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് കേ​ര​ള മോ​ഡ​ല്‍ വി​ക​സ​നം മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

മ​ല​മ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല​പ്പു​ള്ളി, പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് കോ​ര​യാ​ര്‍ പു​ഴ​ക്ക് കു​റു​കെ നി​ര്‍​മി​ച്ചി​ട്ടു​ള്ള പാ​റ മ​ണ്ണൂക്കാ​ട് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 8.6 കോ​ടി രൂ​പ ചെ​ല​വി​ല്‍ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡാ​ണ് പാ​റ മ​ണ്ണു​കാ​ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ എ. ​പ്ര​ഭാ​ക​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ബി​ജോ​യ്, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രേ​വ​തി ബാ​ബു, പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​സീ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​പ​ദ്മി​നി ടീ​ച്ച​ർ, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.