പാ​ല​ക്കാ​ട്: തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ പ​രു​തൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ഗ​ല​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും 20 ന് ​ന​ട​ക്കും.

പ​രു​തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം രാ​വി​ലെ 10നും ​നാ​ഗ​ല​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11 നും ​റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​കും.

പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​രു​തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഫ്ര​ണ്ട് ഓ​ഫീ​സ്, വ​രാ​ന്ത, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള പ്ര​ത്യേ​ക മു​റി, ഓ​ഫീ​സ് സം​വി​ധാ​നം, റെ​ക്കോ​ർ​ഡ് റൂം, ​ഡൈ​നിം​ഗ് മീ​റ്റിം​ഗ് ഹാ​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ​ല​റ്റ്, പൊ​തു​ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ലു​ണ്ട്.

സ്കീം ​ഫോ​ർ സ്പെ​ഷ​ൽ അ​സി​സ്റ്റ​ൻ​സ് ടു ​സ്റ്റേ​റ്റ്സ് ഫോ​ർ കാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ് ഫ​ണ്ടി​ൽ നി​ന്നും 45 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നാ​ഗ​ല​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.നി​ല​വി​ൽ ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.