കെഎസ്എസ്പിഎ കുടുംബസംഗമവും നവാഗതർക്ക് വരവേൽപ്പും
1591663
Monday, September 15, 2025 1:09 AM IST
മലമ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമവും നവാഗതർക്ക് വരവേൽപ്പും സംഘടിപ്പിച്ചു. മലമ്പുഴ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിഎ മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സൈലാമുദ്ദീൻ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ നവാഗതരെ ഷാളണിയിച്ച് സ്വീകരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.