പാ​ല​ക്കാ​ട്: കേ​ര​ള കോ- ​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ ബോ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ ജി​ല്ല​യി​ൽ​നി​ന്ന് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണം ക​ണ്ണാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടി​ശ്ശി​ക വി​ഹി​തം ഒ​ഴി​വാ​ക്കി കൊ​ണ്ടു​ള്ള അം​ഗ​ത്വ വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കോ​ങ്ങാ​ട് എം​എ​ൽ​എ കെ. ​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു.

ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ബോ​ർ​ഡ് ഭ​ര​ണ സ​മി​തി അം​ഗം കെ.​എ​ൻ. സു​കു​മാ​ര​ൻ മാ​സ്റ്റ​ർ, പാ​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. വി​ന​യ​കു​മാ​ർ, ക​ണ്ണാ​ടി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.