നെഹ്രു ഗ്രൂപ്പിന്റെ ലഹരിവിരുദ്ധ മാരത്തൺ ശ്രദ്ധേയമായി
1591664
Monday, September 15, 2025 1:09 AM IST
കോയമ്പത്തൂർ: നെഹ്റു വിദ്യാഭ്യാസ ഗ്രൂപ്പിന്റെ മയക്കുമരുന്നുരഹിത കോയമ്പത്തൂർ അവബോധ മാരത്തൺ നെഹ്റു സ്പോർട്സ് ഹാളിനുസമീപം നടത്തി.
കോയമ്പത്തൂർ സൗത്ത്, ട്രിച്ചി ജോയിന്റ് കമ്മീഷണർ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. പി.കെ. ദാസ് യൂണിവേഴ്സിറ്റി പ്രോ- ചാൻസലറും നെഹ്റു വിദ്യാഭ്യാസ ഗ്രൂപ്പ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
കോളജ് വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ഏകദേശം 2,300 പേർ അവബോധ മാരത്തണിൽ പങ്കെടുത്തു. നാലു വിഭാഗങ്ങളിലായി മത്സരങ്ങളും നടത്തി. കോയമ്പത്തൂരിലെ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.വി. വിജയകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റിംഗ് സെക്രട്ടറി അരുൺകുമാർ, കോ-ഓർഡിനേറ്റർമാരായ ഡോ.സി.എ. അസ്ലം മുകൈദീൻ, ഡോ. എസ്. മാരിമുത്തു എന്നിവർ മാരത്തണിനു നേതൃത്വം നൽകി.