മണപ്പുള്ളിക്കാവ് വേല ഇന്ന് ; പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം
1396402
Thursday, February 29, 2024 6:48 AM IST
പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് ഇന്നുച്ചയ്ക്കു മൂന്നു മുതൽ രാത്രി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
1. തൃശൂരിൽനിന്നും വരുന്ന പ്രൈവറ്റ് ബസുകൾ ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും അതേ വഴി പോകേണ്ടതാണ്.
2. തൃശൂർ ഭാഗത്തു നിന്നു വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും, പാലക്കാട് ടൗൺ ഭാഗത്തേക്കു വരുന്ന മറ്റ് പ്രൈവറ്റ് വാഹനങ്ങളും കണ്ണന്നൂരിൽ നിന്നു തിരിഞ്ഞ് തിരുനെല്ലായി മേഴ്സി കോളജ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്. മറ്റു വാഹനങ്ങൾ മിഷൻ സ്കൂൾ ജംഗ്ഷൻ-ബിഒസി റോഡുവഴി പോകേണ്ടതാണ്.
3. കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തു നിന്നു വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും തമിഴ് നാട് ബസുകളും ചന്ദ്രനഗറിൽ നിന്നു ദേശീയപാത വഴി കണ്ണന്നൂരിൽ നിന്നു തിരിഞ്ഞ് തിരുനെല്ലായി മേഴ്സി കോളജ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
അല്ലെങ്കിൽ ചന്ദ്രനഗർ - കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
4. കൊടുമ്പ്, ചിറ്റൂർ ഭാഗത്തു നിന്നു വരുന്ന ബസുകളും, മറ്റു വാഹനങ്ങളും കാടാംങ്കോടിൽനിന്നും തിരിഞ്ഞ് ദേശീയപാത വഴി ചന്ദ്രനഗർ - കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
5. പുതുനഗരം, കൊടുവായൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാലന മേൽപാലം സർവീസ് റോഡുവഴി കാഴ്ചപറമ്പ് ജംഗ്ഷൻ തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
6. കണ്ണന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിച്ച് ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
7. പൂടൂർ, കോട്ടായി, ഒറ്റപ്പാലം , ഷൊർണൂർ, പട്ടാമ്പി ഭാഗത്തു നിന്നു വരുന്ന എല്ലാ ബസുകളും ടൗൺ ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും യാത്രക്കാരെ കയറ്റി തിരിച്ചും ഈ വഴി പോകേണ്ടതാണ്.
8. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശേരി ഭാഗത്തു നിന്നും വരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും ഒലവക്കോട്, പേഴുംകര ബൈപ്പാസ് വഴി മേപ്പറമ്പ്, കാണിക്കമാത, മേഴ്സി കോളജ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
9. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശേരി ഭാഗത്തു നിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസുകളും താരേക്കാട്, വിഎച്ച് റോഡുവഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ചും ഈ വഴി പോകേണ്ടതാണ്.
10. റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്നും വരുന്ന എല്ലാ ടൗൺ ബസുകളും മണലി ബൈപ്പാസ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരിച്ച് മണലി ഇതുവഴി പോകേണ്ടതാണ്.
11. കാഴ്ചപ്പറമ്പ് ജംഗ്ഷനിൽ നിന്ന് മോട്ടോർ സൈക്കിൾ ഒഴികെ ഒരു വാഹനവും യാക്കര ഭാഗത്തേക്കു കടത്തി വിടുന്നതല്ല . എല്ലാ വാഹനങ്ങളും ദേശീയപാത വഴി പോകേണ്ടതാണ്.
12. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് കോട്ടമൈതാനം ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും മിഷൻ സ്കൂൾ ഭാഗത്തുനിന്ന് തിരിഞ്ഞ് ടൗൺ ബസ് സ്റ്റാൻഡ് - ബിഒസി റോഡുവഴി പോകേണ്ടതാണ്.