കോനിയമ്മൻ ക്ഷേത്രത്തിൽ ഉത്സവാഘോഷം
1396385
Thursday, February 29, 2024 6:48 AM IST
കോയമ്പത്തൂർ: ജില്ലയുടെ കാവൽ ദൈവമായ കോനിയമ്മൻ ക്ഷേത്രത്തിൽ ഉത്സവാഘോഷം നടത്തി. എല്ലാ ദിവസവും അഭിഷേകം, അലങ്കാരം തുടങ്ങി വിവിധ പരിപാടികൾ നടന്നു. പ്രധാന ഉത്സവ ദിവസമായ ഇന്നലെ രഥഘോഷയാത്ര നടന്നു. ഇതോടനുബന്ധിച്ച് ഇന്ന് പുലർച്ചെ നാലിന് അഭിഷേകം, അഞ്ചിന് കൊടിയേറ്റ്. ഉച്ചയ്ക്ക് രണ്ടിന് രഥം എഴുന്നള്ളത്ത് എന്നിവ നടക്കും.