ഒറ്റപ്പാലം: വരോട് കെപിഎസ്എംഎംവിഎച്ച്എസ് സ്കൂളിൽ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് വിരമിക്കുന്ന എസ്.ഗീത, ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് വിരമിക്കുന്ന സി. രമാ ശേഖർ, ജോസഫ് ഹെന്ററി എന്നി അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.
യോഗം വി.കെ. ശ്രീകണ്oൻ എം പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സബിത മണികണ്ഠൻ അധ്യക്ഷയായി. മുൻ എംഎൽഎ പി.ഉണ്ണി മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.അബ്ദുൾ നാസർ, ടി.ലത, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. മനോജ് കുമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.പ്രഭാകരൻ, സ്കൂൾ മാനേജർ ഡോ.കെ.രവികുമാർ , സി.രാജേഷ് കുമാർ, എൻ.കെ. സനോജ്, എസ്.ആർ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.