സിനിമാതാരം നാടകത്തിലും"മിന്നും'താരം!
1376668
Friday, December 8, 2023 1:35 AM IST
പാലക്കാട്: മിന്നൽ മുരളി എന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രത്തിലൂടെ പ്രശസ്തി നേടിയ ബാലതാരം വസിഷ്ട് നാടകവേദിയിലും താരം.
റവന്യൂ ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലാണ് ഈ പൂച്ചയുടെ കാര്യം എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രമായ പൂച്ചയായി വേഷമിട്ടത്.
വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഒരുപാട് ക്ലാസുകൾ നഷ്ടപ്പെടുത്തിയാണ് നാടകത്തിനായി തയാറെടുപ്പുകൾ നടത്തിയതെന്ന് വസിഷ്ട് പറഞ്ഞു.
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയും, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളാണ് ഇനി റിലീസാകാൻ ഉള്ളത്. അച്ഛൻ ഉമേഷും അമ്മ ജ്യോതികയുമാണ് എല്ലാ പിന്തുണയും നൽകുന്നതെന്നും വസിഷ്ട് പറഞ്ഞു.