ചിത്രരചനയിൽ ഹിമയുടെ വിജയഗാഥ
1376400
Thursday, December 7, 2023 1:21 AM IST
പാലക്കാട്: ഹൈസ്കൂൾ വിഭാഗം ചിത്രരചനയിൽ പി. ഹിമയാണ് താരം. പെൻസിൽ ഡ്രോയിംഗിലും വാട്ടർ കളറിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഓയിൽ പെയിന്റിംഗിൽ രണ്ടാം സ്ഥാനവും എ ഗ്രേഡുമാണ് ഹിമ നേടിയത്.
ശ്രീകൃഷ്ണപുരം എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ വർഷം ജില്ലാ തലത്തിൽ ഓയിൽ പെയിന്റിംഗിൽ മാത്രമാണ് മത്സരിച്ചത്. നാലാം ക്ലാസു മുതൽ ചിത്രരചന അഭ്യസിച്ചു വരുന്നു. തിരുവാഴിയോട് ഹരിയാണ് ചിത്രരചനയിൽ ഗുരു.
കഴിഞ്ഞ രാമായണ മാസാചരണ സമയത്ത് രാമായണത്തെ ചിത്രീകരിച്ച് ഈ കൊച്ചുമിടുക്കി ശ്രദ്ധ നേടിയിരുന്നു.
ആശാരി ജോലി ചെയ്യുന്ന ബാലസുബ്രഹ്മണ്യന്റെയും വീട്ടമ്മയായ ഗിരിജയുടെയും ഏക മകളാണ് ഹിമ.