1.46 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1339545
Sunday, October 1, 2023 1:33 AM IST
പാലക്കാട്: ടൗണ്‍ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 1.46 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യൂനസ് മൊല്ല എന്നയാളെ അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വില്‍പനക്കെത്തിച്ചതാണ് കഞ്ചാവ്.
സബ് ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ടൗണ്‍ നോർത്ത് പോലീസും സബ് ഇൻസ്പെക്ടർ എച്ച്.ഹർഷാദ്, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതിയേയും പിടികൂടിയത്.