"സ്കൂൾ പരിസരം ലഹരിമുക്തമാക്കാൻ സത്വരനടപടി സ്വീകരിക്കണം'
1301232
Friday, June 9, 2023 12:34 AM IST
മണ്ണാർക്കാട്: സ്കൂൾ പരിസരങ്ങൾ ലഹരി മുക്തമാക്കുക, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ മണ്ണാർക്കാട് താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു.
കുടിവെള്ളം പാഴാകാതിരിക്കാൻ ആവശ്യത്തിന് നടപടിയെടുക്കുമെന്ന് വാട്ടർ അതോറിട്ടി പ്രതിനിധി സമിതിയോഗത്തിൽ പറഞ്ഞു.
കൃഷി ആവശ്യങ്ങൾക്ക് ജലലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സമിതി അംഗം യോഗത്തിൽ ആവശ്യപ്പെട്ടു. തൊടുമലയിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി സിസി ടിവി സ്ഥാപിച്ചത് സ്വാഗതാർമാണെന്നും ജനങ്ങൾക്ക് ഗുണകരമാകും വിധം ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്നും സമിതിയോഗത്തിൽ തഹസിൽദാർ നിർദ്ദേശം നൽകി.
ദേശീയപാതയിലെ നെല്ലിപ്പുഴ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൈയ്യേറ്റം ഉണ്ടെങ്കിൽ ആവശ്യമെങ്കിൽ സർവ്വേയറുടെ സേവനം ലഭ്യമാക്കമെന്നും യോഗത്തിൽ തഹസിൽദാർ വ്യക്തമാക്കി. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ മുടങ്ങിക്കിടക്കുന്ന ഉദ്യോഗാർഥികൾ പുതുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയതായി എംപ്ലോയ്മെന്റ് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിനിധി യോഗത്തിൽ പറഞ്ഞു.
മണ്ണാർക്കാട് താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സമിതി സ്ഥിരാംഗം എം. ഉണ്ണീൻ അധ്യക്ഷനായി.