പരിസ്ഥിതി ദിനാഘോഷവും അവാർഡ് ദാനവും
1300713
Wednesday, June 7, 2023 12:36 AM IST
മണ്ണാർക്കാട്: സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും അവാർഡ് ദാന ചടങ്ങും കിന്റർ ഗാർട്ടൻ പ്രവേശനോത്സവവും മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഫാ. രാജു പുളിക്കത്താഴത്ത് അധ്യക്ഷത വഹിച്ചു. ഫാ. പ്രസാദ് ജോർജ് ഒപി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
പരിസ്ഥിതി ദിനത്തിൽ എംഎൽഎ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. കിന്റർ ഗാർട്ടൻ പ്രവേശനോത്സവത്തിൽ നൃത്ത വിരുന്ന് നടത്തി ആദ്യാക്ഷരം നുകരാൻ എത്തിയ കുട്ടികളെ സ്വീകരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും സ്കൂൾ പ്രിൻസിപ്പൽ വൃക്ഷത്തൈ വിതരണവും നടത്തി.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോഫി ഒപി , പിടിഎ പ്രിസിഡന്റ് മെബിൻ മാത്യു , കെ.ജി. കോർഡിനേറ്റർ സിസ്റ്റർ ബീന ഒ പി തുടങ്ങിയവർ പരിപാടിക്ക് ആശംസകളും അറിയിച്ചു.
ഹരിതസഭകൾ സംഘടിപ്പിച്ചു
അയിലൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതസഭകൾ സംഘടിപ്പിക്കുക സർക്കാരിന്റെ നിർദ്ദേശപ്രകാരം കേരള സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിതസഭകൾ സംഘടിപ്പിച്ചു. മികച്ച സേവനം കാഴ്ചവെയ്ക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ യോഗത്തിൽ ആദരിച്ചു. ഹരിതസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിഘ്നേഷ് ഉദ്ഘാടനം ചെയ്യുന്നു.