ഹരമായി ക്രോസ് കണ്ട്രിയും സൈക്കിൾ റാലി റേസും
1300298
Monday, June 5, 2023 12:59 AM IST
ചിറ്റൂർ: മൂന്നാം ക്രോസ്കണ്ട്രി സൈക്ലിംഗ് റാലിയും റോഡ് റേസും നന്ദിയോട്ടിൽ കാണികൾക്കു കൗതുകമായി. ആരോഗ്യവും, ആഗോളതാപനവും പോലെ സങ്കീർണമായമായ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരം സൈക്ലിങ്ങ് ആണെന്ന് സന്ദേശമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.
നന്ദിയോട് എൻഎആർഡിസിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
എറണാകുളം സ്വദേശിയായ ജോണ്‍ കെ. സണ്ണിയാണ് പുരുഷവിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത്.
തൃശൂർ ജില്ലയിലെ എം.ബി. സുദേവ് രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിൽ നിന്നെത്തിയ മുഹമ്മദ് റോഷൻ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ എറണാകുളത്തു നിന്നെത്തിയ അലാനിസ് ലിലി ക്യൂബലിയോ ഒന്നാം സ്ഥാനവും, കോട്ടയം ജില്ലയിലെ ദേവമിത്ര പി രണ്ടാം സ്ഥാനവും, അങ്കമാലിയിലെ ജോസിയ ജോസ് മൂന്നാം സ്ഥാനവും നേടി.
കുട്ടികളുടെ അണ്ടർ 16 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലയിലെ അസീം റഹ്മാൻ ആണ് ഒന്നാമതെത്തിയത്.സൈക്ലിംഗ് മത്സരം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ്ശിവദാസ് ഫ്ലാഗ് ചെയ്തു.