കല്ലടിക്കോട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ്ടു , സിബിഎസ്സി പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ കരിന്പ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന കുട്ടികളെ ആദരിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ജൂണ്‍ ഏഴിനുള്ളിൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.