മയിലുകൾ തുടർച്ചയായി ചത്തൊടുങ്ങുന്നു; അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്
1298461
Tuesday, May 30, 2023 12:46 AM IST
കോയന്പത്തൂർ : ജില്ലയിൽ മയിലുകൾ തുടർച്ചയായി ചത്തൊടുങ്ങതിൽ ആശങ്ക. അന്വേഷണം പ്രഖ്യാപിച്ച് വനംവകുപ്പ്.
മയിലുകളുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഓഫീസിൽ പരാതിപ്പെടാനെത്തിയ കർഷകർ പറഞ്ഞു.
നിലവിൽ വനംവകുപ്പിന്റെ ഉൗർജിത നടപടി മൂലം വന്യമൃഗങ്ങളുടെ ആക്രമണം കുറയുന്നുണ്ടെങ്കിലും വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവങ്ങളും വർധിക്കുകയാണ്.
കഴിഞ്ഞ ദിവസം കോയന്പത്തൂർ തടഗം റോഡിൽ കുന്നും പെരുമാൾ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള രാഘവേന്ദ്ര നഗർ പ്രദേശത്താണ് മയിലിനെ ചത്ത നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചു. മയിലിന്റെ കഴുത്തിൽ മുറിവ് കണ്ടെത്തിയതിനാൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.