പാലക്കാട് : കോട്ടായി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ മൂന്നിരുത്തിക്കാട് എസ്സി കോളനിയിൽ പട്ടികജാതി വികസന വകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ച് അംബേദ്കർ സമഗ്ര ഗ്രാമവികസന ഗ്രാമത്തിന്റെ നിർമാണം പൂർത്തിയാക്കി. കോളനിയിൽ 39 വീടുകളുടെ പുനരുദ്ധാരണം, പൊതുകിണർ നവീകരണം, 263 മീറ്റർ കോണ്ക്രീറ്റ് റോഡ്, 23 മീറ്റർ പാർശ്വ സംരക്ഷണം എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.
ജില്ലാ നിർമിതി കേന്ദ്രമാണ് നിർമാണം പൂർത്തിയാക്കിയത്. കോളനിയുടെ ഉദ്ഘാടനം പി.പി. സുമോദ് എംഎൽഎ നിർവഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സതീഷ് അധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് മുഖ്യാതിഥിയായി. പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ആർ. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കുഞ്ഞുലക്ഷ്മി, കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആർ. അനിത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ.സുന്ദരൻ എന്നിവർ പങ്കെടുത്തു.