വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
1281196
Sunday, March 26, 2023 6:54 AM IST
കോയന്പത്തൂർ : വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. നരസിമ്മനായകൻ പാളയത്തിന് തൊട്ടടുത്തുള്ള റൗത്തുപാകനൂർ ഭാഗത്ത് ആണ് കാട്ടാനയെ വൈദ്യുതാഘാതമേറ്റ് ചത്തനിലയിൽ കണ്ടെത്തിയതായി പെരിയനായകൻപാളയം വനംവകുപ്പിന് വിവരം ലഭിച്ചു.
പെരിയനായകൻ പാളയം വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് സെന്തിലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ചത്ത ആനയെ പരിശോധിച്ചു. ഭക്ഷണം തേടിയെത്തിയ കാട്ടാന സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തൂണ് ഒടിഞ്ഞ് ആനയുടെ മേൽ വീണതായും വൈദ്യുതാഘാതമേറ്റ് ആന സംഭവസ്ഥലത്ത് തന്നെ മരിച്ചതായും വനംവകുപ്പ് അറിയിച്ചു.