കുളമാണ്, എല്ലാം
1279840
Wednesday, March 22, 2023 12:49 AM IST
പാലക്കാട്: ഹരിതകേരളം സർവേ കണക്കനുസരിച്ച് കേരളത്തിൽ ആകെ 40,973 കുളങ്ങളുണ്ട്. പൊതുഉടമസ്ഥതയിൽ 18,681 കുളങ്ങൾ (ജലസേചന വകുപ്പിന്റെ കണക്ക്). സ്വകാര്യകുളങ്ങൾ 22,292. എല്ലാ കുളങ്ങളും കണക്കിൽപ്പെട്ടിട്ടുണ്ടാവുമെന്നു കരുതാം. കണ്ണിൽപ്പെടാതെപോയ, ലക്ഷണംകെട്ട, പൊട്ടക്കുളങ്ങൾ തത്കാലം വിസ്മരിക്കാം.
കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള 14 ജില്ലകളിലായി ആകെ കുളങ്ങൾ 40,973ൽ 18,681 എണ്ണം സർക്കാർ കുളങ്ങളാണ്. അവയിൽ ഏറ്റവും കൂടുതൽ സർക്കാർ കുളങ്ങൾ പാലക്കാട് ജില്ലയിലാണ് 5411. കുറവ് കോഴിക്കോട് ജില്ലയിലാണ് 445 കുളങ്ങൾ. തിരുവനന്തപുരം1086, കൊല്ലം709, പത്തനംതിട്ട- 582, ആലപ്പുഴ- 1589, കോട്ടയം- 853, ഇടുക്കി- 973, എറണാകുളം -932, തൃശ്ശൂർ- 1198, മലപ്പുറം- 1153, വയനാട്- 733, കണ്ണൂർ -2414. സ്വകാര്യകുളങ്ങളുടെ ജില്ലതിരിച്ചുള്ള കണക്കുകൾ ലഭ്യമല്ല. ഇവയെല്ലാം സംരക്ഷിച്ചാൽ വരുംകാലങ്ങളിലെ ജലപ്രതിസന്ധിക്ക് പരിഹാരം കാണം എന്നിരിക്കേ അധികൃത ശ്രദ്ധ ഇങ്ങോട്ടേക്ക് എത്തുന്നില്ല എന്നതാണ് വിരോധാഭാസം.