ക​ച്ചേ​രി​മേ​ട് ബ​സ് പാ​ര്‍​ക്കിംഗ് ഗ്രൗ​ണ്ടി​ല്‍ ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണം
Tuesday, February 7, 2023 12:03 AM IST
ചി​റ്റൂ​ര്‍ : ക​ച്ചേ​രി​മേ​ട് ന​ഗ​ര​സ​ഭാ ബ​സ് പാ​ര്‍​ക്കിം​ഗ് കോ​മ്പൗ​ണ്ടി​ല്‍ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് അ​തീ​വ​ദു​ഷ്‌​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.
യാ​ത്ര​ക്ക​ാര്‍ മ​ര​ത്ത​ണ​ലി​ല്‍ ബ​സ് കാ​ത്തു നി​ല്ക്കു​ന്ന സ്ഥ​ല​ത്താ​ണ് വ്യാ​പ​ക​മാ​യി പാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ശു​ചി​മു​റി​യി​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ബ​സു​ക​ളു​ടെ മ​റ​വി​ലാ​ണ് യാ​ത്ര​ക്കാ​ര്‍ മൂത്ര വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​ത്. കോ​മ്പൗ​ണ്ടി​നു സ​മീ​പ​ത്തു​ള്ള മ​തി​ല്‍ ഏ​തു സ​മ​യ​ത്തും തകരുന്ന നി​ല​യി​ലാ​ണു​ള്ള​ത്. മ​തി​ല്‍ നി​ല​ംപതി​ച്ചാ​ല്‍ ബ​സു​ക​ള്‍​ക്കോ യാ​ത്ര​ക്കാ​ര്‍​ക്കോ അ​പ​ക​ട സാ​ധ്യ​തണ്ട്. യാ​ത്ര​ക്കാ​ര്‍​ക്ക് വെ​യി​ലും മ​ഴ​യും ഏ​ല്‍​ക്കാ​ത്ത കാ​ത്തി​രു​പ്പ് കേ​ന്ദ്ര​വും ശു​ചി​മു​റി​യും നി​ര്‍​മ്മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.