വട്ടമല മുരുകൻ ക്ഷേത്രം ഗോൾഡൻ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു
1265324
Monday, February 6, 2023 1:10 AM IST
പാലക്കാട്: കല്പാത്തി പുഴയ്ക്ക് നടുവിലുള്ള വട്ടമല മുരുകൻ ക്ഷേത്രത്തിലേക്കുള്ള ഗോൾഡൻ ബ്രിഡ്ജ് നഗരസഭാ ചെയർപേഴ്സണ് പ്രിയ അജയനും പൊതുസമ്മേളനം വി.കെ. ശ്രീകണ്ഠൻ എംപിയും ഉദ്ഘാടനം ചെയ്തു.
60 മീറ്റർ നീളമുള്ള പാലം നഗരസഭയാണു നിർമിച്ചത്. ഇതിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാം. ഇനി ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെത്താൻ പുഴയിറങ്ങി നടക്കേണ്ട ആവശ്യമില്ല. നിർമാണചെലവ് ഒരുകോടി രൂപയാണ്. ക്ഷേത്രത്തിന് മുൻവശത്ത് കൽപ്പടവുകളും നിർമിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ് പ്രിയ അജയൻ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, മുൻ നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ്, മുൻ എസ്പിമാരായ എം.കെ. പുഷ്കരൻ, വി. വിജയകുമാർ, കെ. വിജയൻ, മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ശ്രീകുമാർ, ഡോ. കെ.പി. നന്ദകുമാർ പ്രസംഗിച്ചു.