ചാവറ സ്കൂളിൽ സ്പേസ് ടെക്നോളജി പ്രഭാഷണം
1264463
Friday, February 3, 2023 12:30 AM IST
കോയന്പത്തൂർ: സോമയംപാളയം ചാവറ വിദ്യാഭവൻ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സ്പേസ് ടെക്നോളജിയിൽ ക്ലാസെടുത്തു.
സ്റ്റേറ്റ് കൗണ്‍സിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് പ്രസിഡന്റ് ഡോ. മയിൽസ്വാമി അണ്ണാദുരൈയാണ് പ്രഭാഷണം നടത്തിയത്.
തഞ്ചാവൂർ തമിഴ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കരുണാകരൻ, ഭാരതിയാർ സർവകലാശാല നാനോ ടെക്നോളജി ഡീൻ ഡോ. പൊൻപാണ്ഡ്യൻ, പിടിഎ പ്രസിഡന്റ് ഡോ. ജോണ്‍ സിംഗറായർ, പ്രിൻസിപ്പാൾ ഡോ. ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്കൂളിലെ വിദ്യാര്‍ഥികൾക്കായി ഡോ. മയിൽസ്വാമിയുടെ ജീവിതത്തെയും നേട്ടങ്ങളെയും ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.