കഞ്ചിക്കോട് ഗുഡ് ഷെപ്പേർഡ് ദേവാലയ തിരുനാൾ ആഘോഷം ഇന്നുമുതൽ
1264459
Friday, February 3, 2023 12:30 AM IST
കഞ്ചിക്കോട്: ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ തിരുനാൾ ആഘോഷം ഇന്നുമുതൽ. ഇന്നു വൈകുന്നേരം അഞ്ചിന് പാലക്കാട് രൂപത വികാരി ജനറാൾ മോണ്. ജീജോ ചാലക്കൽ തിരുനാൾ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്.
നാലിന് വൈകുന്നേരം അഞ്ചിന് മലന്പുഴ മരിയ നഗർ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജിതിൻ ചെറുവത്തൂരിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്. കാരറ സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ജോഷി പുത്തൻപുരയിൽ തിരുനാൾ സന്ദേശം നൽകും.
തുടർന്ന് തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവയ്ക്കൽ, സംഗീതസന്ധ്യ.
അഞ്ചിന് വൈകുന്നേരം നാലരക്ക് തൃശൂർ ജ്യോതി എൻജിനീയറിംഗ് കോളജ് അക്കാദമിക് ഡയറക്ടർ ഫാ. ജോസ് കണ്ണന്പുഴയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ചിറ്റൂർ സെന്റ് തോമസ് ചർച്ച് വികാരി ഫാ. സിബിൻ കരുത്തി തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. ആറിന് രാവിലെ ആറരക്ക് ഇടവകയിലെ പരേതർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന.
വികാരി ഫാ. ജെയ്മോൻ പള്ളിനീരാക്കൽ, കൈക്കാരന്മാരായ ജോസഫ് പെരിയപുറത്ത് ആനക്കോട്ടിൽ, വിനോദ് പറപ്പൂക്കാരൻ, കണ്വീനർ ജോർജ് കൂടംപറന്പിൽ, സിബി ചേലങ്ങാട്ടുശേരി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയായി.