ആരണ്യം ഗ്രാമീണ സഹവാസ ക്യാന്പ് തുടങ്ങി
1262052
Wednesday, January 25, 2023 12:43 AM IST
അഗളി : പരുമല സെന്റ് ഗ്രീഗോറിയോസ് കോളജ് ഓഫ് സോഷ്യൽ സയൻസിലെ 2022-24 ബാച്ച് എംഎസ്ഡബ്ല്യു വിദ്ധ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ന്ധആരണ്യം 2023 എന്ന ഗ്രാമീണ സഹവാസ ക്യാന്പ് ന്ധഅട്ടപ്പാടി നെല്ലിപ്പതിയിൽ തുടങ്ങി.
നെല്ലിപതി സെന്റ് തോമസ് ആശ്രമത്തിൽ ഇന്നലെ നടന്ന യോഗത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.പദ്മനാഭൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
സോഷ്യൽ വർക്ക് വകുപ്പ് മേധാവി ഫാ. ഡോ.റെന്നി തോമസ് അധ്യക്ഷത വഹിച്ചു. ഫാ.എം.ഡി. യുഹാനോൻ റന്പാൻ (മാനേജർ, സെന്റ് ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അട്ടപ്പാടി) ജെ.ആർ. സാജൻ (പ്രിൻസിപ്പൽ, ഐഎച്ച്ആർഡി കോളജ് അഗളി), ഫാ.ജോഫിൻ സിഎസ്ടി, ഫാ.വർഗീസ് ജോസഫ് (സുപ്പീരിയർ, സെന്റ് തോമസ് ആശ്രമം, അട്ടപ്പാടി), ജി.ഷാജു (അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെന്പർ) പി.സി. ബേബി (വൈസ് പ്രസിഡന്റ്, നന്മകൂട്ടായ്മ) തുടങ്ങിയവർ പ്രസംഗിച്ചു. തെരുവ് നാടകം, ഫ്ലാഷ് മോബ്, ലഹരി ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികൾ നടക്കും. 29ന് സഹവാസ ക്യാന്പ് സമാപിക്കും.