ആലത്തൂരിനു പ്രത്യേക റവന്യൂ നോഡൽ ഓഫീസർ വരും: മന്ത്രി
1245314
Saturday, December 3, 2022 1:00 AM IST
ആലത്തൂർ: ആലത്തൂരിലെ റവന്യൂ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യവാരത്തോടെയോ പ്രത്യേകം നോഡൽ ഓഫീസറെ തീരുമാനിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
ആലത്തൂർ ദേശീയ മൈതാനം ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ ആലത്തൂർ ജനസേവന കേന്ദ്രം നിർമാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി ഉപയോഗിച്ചാണ് ജനസേവന കേന്ദ്രം നിർമിക്കുന്നത്. കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആലത്തൂർ ലേബർ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പരിപാടിയിൽ കെ.ഡി പ്രസേനൻ എം.എൽ.എ അധ്യക്ഷനായി.
ജില്ലാ കളക്ടർ മൃണ്മയി ജോഷി, എ.ഡി.എം കെ. മണികണ്ഠൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, എരിമയൂർ, കിഴക്കഞ്ചേരി, മേലാർകോട്, തേങ്കുറിശി, കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. പ്രേമകുമാർ, കവിത മാധവൻ, ടി. വത്സല, ആർ. ഭാർഗവൻ, മിനി നാരായണൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്തംഗം എസ്. ആസാദ്, ആലത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ചന്ദ്രൻ, ആലത്തൂർ തഹസിൽദാർ പി. ജനാർദ്ദനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.