ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1228101
Friday, October 7, 2022 1:04 AM IST
പാലക്കാട് : തച്ചന്പാറ സെന്റ് ഡൊമനിക് എൽപി സ്കൂളിൽ വച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പോലീസ് ഓഫീസർ പ്രിൻസ് ക്ലാസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ലാസ് നയിച്ചു. സ്കൂൾ എച്ച്എം സിസ്റ്റർ ജെസി, പിടിഎ പ്രസിഡന്റ് പി.അബ്ബാസ്, മുതിർന്ന അധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.