മഹാത്മാഗാന്ധി മെമ്മോറിയൽ പ്രവർത്തനമാരംഭിച്ചു
1227400
Tuesday, October 4, 2022 12:22 AM IST
കോയന്പത്തൂർ : ജില്ലയിൽ മഹാത്മാഗാന്ധി മെമ്മോറിയൽ പ്രവർത്തനമാരംഭിച്ചു. പോത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഗാന്ധിയ വാദിയും സോഷ്യൽ ആക്ടിവിസ്റ്റുമായ പത്മഭൂഷണ്‍ കൃഷ്ണമ്മാൾ ജഗനാഥ് മ്യൂസിയം ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ ജി.എസ്. സമീരൻ, പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ, കോർപ്പറേഷൻ കമ്മീഷണർ പ്രതാപ്, ഡോ.ബി.കെ. കൃഷ്ണരാജ് വാനവരായർ എന്നിവർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജിഡി ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ ജി.ഡി. ഗോപാൽ, രാമകൃഷ്ണ മിഷൻ വിദ്യാലയ സ്വാമി നരസിംഹാനന്ദ എന്നിവർ ആശംസകൾ നേർന്നു. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം വരെയാണ് സന്ദർശന സമയം.