നീതിമലയിൽ ഹരിത വിപ്ലവം
1223831
Friday, September 23, 2022 12:29 AM IST
ഒറ്റപ്പാലം: സീറോ മലബാർ സമുദായത്തിന്റെ അവകാശ സമര പോരാട്ടങ്ങൾക്കു നേതൃത്വം നല്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഒറ്റപ്പാലത്തെ സമരഭടൻമാർ ഹരിത സമൃദ്ധിയുടെ പുതിയ കാൽ വയ്പ്. നീതിമലയുടെ ഒരങ്ങളിൽ തണൽ നൽകുന്നതും ഒപ്പം ഫലം നല്‍കുന്നതുമായ മാവ്, പ്ലാവ്, നെല്ലി, സപ്പോർട്ട, റന്പൂട്ടാൻ തുടങ്ങിയ വൃക്ഷങ്ങൾ വച്ച് നീതിമലയുടെ ഹരിതഭംഗി വർധിപ്പിക്കുന്നു.
എകെസിസി യൂണിറ്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. സണ്ണി വാഴേപ്പറന്പിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ചിറ്റിലപ്പള്ളി, സെക്രട്ടറി ജോസ് കെ.ജെ. വൈസ് പ്രസിഡന്റ് അബ്രഹാം കണ്ടംപറന്പ്, കെ.ജെ. സെബാസ്റ്റ്യൻ, എ.ജെ. മാത്യു എന്നിവർ നേതൃത്വം നല്കി.