ശു​ചീ​ക​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും: മ​ന്ത്രി പി. ​രാ​ജീ​വ്
Sunday, June 4, 2023 7:22 AM IST
ക​ള​മ​ശേ​രി:​ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ത്തി​യാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചും നി​ര​ന്ത​ര പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ക​ള​മ​ശേ​രി മ​ണ്ഡ​ലം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ശു​ചി​ത്വ​ത്തി​നൊ​പ്പം ക​ള​മ​ശേ​രി പ​ദ്ധ​തി​യു​ടെ ത്രി​ദി​ന ജ​ന​കീ​യ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ണ്ഡ​ല​ത്തി​ലെ ആ​റ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ തീ​വ്ര ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ക്കു​ന്ന​ത്. ഇ​ന്നു നാ​ളെ​യു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ക​യും ചെ​യ്യും. ബി​പി​സി​എ​ല്ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ബ്ര​ഹ്മ​പു​ര​ത്ത് പു​തി​യ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും കൊ​ച്ചി​യി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ തി​രു​നി​ല​ത്ത് ലൈ​നി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് ജ​ന​കീ​യ കാ​മ്പ​യി​ന് മ​ന്ത്രി തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് പു​തു​ശേ​രി മ​ല, ഏ​ലൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13, ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് നീ​റി​ക്കോ​ട്, ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 17, കു​ന്നു​ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10 എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ന്ത്രി നേ​രി​ട്ട് എ​ത്തി ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും വീ​ടു​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

ഇ​ന്ന് പൊ​തു സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലു​മു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്ത് വൃ​ത്തി​യാ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 8.30 ന് ​ക​ള​മ​ശേ​രി ചാ​ക്കോ​ളാ​സ് ജം​ഗ്ഷ​നി​ൽ മ​ന്ത്രി പി.​രാ​ജീ​വ് നി​ർ​വ​ഹി​ക്കും. ഹൈ​ബി ഈ​ഡ​ൻ എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സീ​മാ ക​ണ്ണ​ൻ, ഡി​പി​സി അം​ഗം ജ​മാ​ൽ മ​ണ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കു​ന്നു​ക​ര​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് ശു​ചീ​ക​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​പു​ല​മാ​യ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ എ​ല്ലാ വാ​ർ​ഡ് ത​ല​ത്തി​ലും ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കും. വൃ​ത്തി​യാ​ക്കി വീ​ണ്ടെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച്ച വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടും ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചും പ​രി​സ​രം മോ​ടി പി​ടി​പ്പി​ക്കും.