മാം​ഗോ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും
Sunday, June 4, 2023 7:19 AM IST
കൊ​ച്ചി: അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ പ്ര​മോ​ഷ​ണ​ല്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റൈ​ന്‍ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മാം​ഗോ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ഇ​ന്ന് വി​ത​ര​ണം ചെ​യ്യും. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പു​രു​ഷ​ന്മാ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച തേ​ങ്ങാ ചി​ര​ക​ല്‍ മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചുമി​നി​റ്റ് കൊ​ണ്ട് ആ​റുതേ​ങ്ങാ മു​റി​ക​ള്‍ ചി​ര​കി​യ പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി നി​ത്തു ജോ​യ് ഒ​ന്നാം സ്ഥാ​നം നേ​ടി.

അ​ഞ്ചുമു​റി തേ​ങ്ങാ ചി​ര​കി ര​ണ്ടാം സ്ഥാ​നം നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ്വ​ദേ​ശി സ​ജി​കു​മാ​റും മൂ​ന്നാം സ്ഥാ​നം എ​റ​ണാ​കു​ളം സ്വ​ദേ​ശി സാ​ജ​നും ക​ര​സ്ഥ​മാ​ക്കി. മാ​മ്പ​ഴ കേ​ക്ക് നി​ര്‍​മാ​ണി​ല്‍ നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി സ​ജി​ന ഷാ​ന​വാ​സ് ഒ​ന്നാം സ്ഥാ​ന​വും വാ​ഴ​ക്കാ​ല സ്വ​ദേ​ശി ആ​നി ജോ​യ് ര​ണ്ടാം സ്ഥാ​ന​വും വെ​ണ്ണ​ല സ്വ​ദേ​ശി സ​ല്‍​മ സൈ​ഫു​ദീ​ന്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ടി.​ജെ. വി​നോ​ദ് എം ​എ​ല്‍ എ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.