നെ​ഹ്‌​റു​വി​ന്‍റെ ചി​ന്ത​ക​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: കെപിഎ​സ്ടിഎ
Sunday, May 28, 2023 6:44 AM IST
കൊ​ച്ചി: സോ​ഷി​ലി​സ​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെയും മു​ഖ​മു​ദ്ര​യി​ല്‍ ഭാ​ര​ത ജ​ന​ത​യെ ഒ​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ ക​ര്‍​മ പ​ദ്ധ​തി​ക​ള്‍​ക്ക് പ്ര​സ​ക്തി വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച നെ​ഹ്‌​റു അ​നു​സ്മ​ര​ണ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​റു​പ്പി​ന്‍റെ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും കാ​ല​ഘ​ട്ട​ത്തി​ന് ആ​ധു​നി​ക ഇ​ന്ത്യ​യി​ല്‍ സ്ഥാ​ന​മി​ല്ലെ​ന്ന് ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ച് ത​രു​മ്പോ​ള്‍ നെ​ഹ്‌​റു​വി​ന്‍റെ സ്മ​ര​ണ​ക​ള്‍​ക്ക് അ​ന്ത്യ​മി​ല്ല എ​ന്ന് ഭാ​ര​തം വി​ളി​ച്ചു പ​റ​യു​ന്നു​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

മു​ന്‍ സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.എ​ല്‍. ഷാ​ജു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു.​ സാ​ദ​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​മോ​ന്‍ പൗ​ലോ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബി​ജു വ​ര്‍​ഗീ​സ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ന്‍ പോ​ള്‍ വ​ര്‍​ഗീ​സ്, മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, ഷി​ബി ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.