പറവൂരിൽ സ്കൂ​ൾ വാഹനങ്ങളിലെ ജീവനക്കാർക്കായി ക്ലാസ് ന​ടത്തി
Sunday, May 28, 2023 6:41 AM IST
ക​രു​മാ​ലൂ​ർ: പ​റ​വൂ​ർ മേ​ഖ​ല​യി​ലെ സ്കൂ​ൾ വാ​ഹ​നങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.​ ആ​ല​ങ്ങാ​ട് ജ​മാ​ അ​ത്ത് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ക്ലാ​സ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ജോ​യി​ന്‍റ് ആ​ർടിഒ സ​ലിം വി​ജ​യ​കു​മാ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.ഇ. റ​ഷീ​ദ്, ഇ​ന്ദൂ​ധ​ര​ൻ ആ​ചാ​രി, അ​സി.​ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.എം. അ​ൻ​സാ​ർ, സി.സി. ദി​നേ​ഷ് ,പി.ജെ. അ​നീ​ഷ്, മ​നേ​ജ് ഫ​യ​ർ ഓ​ഫീ​സ​ർ വി.ജി. റോ​യി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​ദ്യാ​വാ​ഹ​ൻ എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്നും എ​പ്പോ​ൾ വാ​ഹ​നം വീ​ടി​നു സ​മീ​പം എ​ത്തി​ച്ചേ​രു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും എം​വി​ഐ എം. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.

സു​ര​ക്ഷ മി​ത്ര എ​ന്ന വൈ​ബ് സൈ​റ്റ് മു​ഖേ​ന സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള കൃ​ത്യ​വി​വ​ര​ങ്ങ​ൾ അ​റി​യാ​നും സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി സ്റ്റി​ക്ക​റു​ക​ളും പ​തി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന ഓ​ട്ടോറി​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി 31ന് കൂ​ന​മ്മാ​വ് ച​വ​റ സ്കൂ​ളി​നു സ​മീ​പം പു​തി​യ ദേ​ശീ​യ പാ​ത​യി​ൽ ത​യാ​റാ​ക്കി​യ ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആവശ്യപ്പെട്ടു.